Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CEC Gyanesh Kumar

രാ​ജ്യ​ത്ത് ആ​ദ്യം! ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്ക​ണം; നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ഒ​രു സം​സ്ഥാ​ന നി​യ​മ​സ​ഭ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കു​ന്ന​ത് രാ​ജ്യ​ത്ത് ആ​ദ്യ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പി​ന്തു​ണ​ച്ചു. മൂ​ന്ന് ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു. പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​മാ​യ എ​സ്‌​ഐ​ആ​ർ ന​ട​പ​ടി​ക​ളി​ലെ അ​പാ​ക​ത​ക​ളും പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​ർ​ഹ​രാ​യ വോ​ട്ട​ർ​മാ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യി.

ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​ക്കു​ന്ന​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും പ്ര​മേ​യം കു​റ്റ​പ്പെ​ടു​ത്തി. ക​മ്മീ​ഷ​ന്‍റെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​നം വി​ശ്വാ​സ്യ​ത ഇ​ല്ലാ​താ​ക്കി​യെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. ഗ്യാ​നേ​ഷ് കു​മാ​റി​നെ പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്കു​ന്ന​തി​നൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രെ നി​യ​മി​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ടു​ന്നു.

ചീ​ഫ് ജ​സ്റ്റീസി​നെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മീ​ഷ​ണ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി ന​ട​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത​ത്.

 

Latest News

Corehub Up